പി​ക്ക​പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, February 7, 2023 1:18 AM IST
കാ​ട്ടാ​ക്ക​ട: പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ട്ടാ​ക്ക​ട ബാ​ല​രാ​മ​പു​രം റോ​ഡി​ല്‍ മൂ​ല​ക്കോ​ണം ക​വ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​ള്ള​നാ​ട് പ്ലാ​വി​ള ജ​സ്റ്റ​സ് ഭ​വ​നി​ല്‍ പ​രേ​ത​നാ​യ റൈ​റ്റ​സി​ന്‍റെ​യും നി​ര്‍​മ്മ​ല​യു​ടേ​യും മ​ക​ന്‍ ജ​സ്റ്റി​ന്‍ ജ​സ്റ്റ​സ്(30) ആ​ണ് മ​രി​ച്ച​ത്.​

വെ​ള്ള​നാ​ട്ടെ വീ​ട്ടി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സു​ഹ്യ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജ​സ്റ്റി​ന്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും വ​രു​ക​യാ​യി​രു​ന്ന പി​ക്ക് വാ​നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സും, നാ​ട്ടു​കാ​രും ചെ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ്യ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.