ഇഞ്ചവിള ഗവ.എൽ.പി സ്കൂളിൽ പഠനോത്സവം
1278798
Sunday, March 19, 2023 12:09 AM IST
ഇഞ്ചവിള: പെരിനാട് ഗവ. എൽപി സ്കൂളിലെ പഠനോത്സവവും, പ്രീ പ്രൈമറി ലിറ്റിൽ ചാമ്പ്യൻസ് കളിയുത്സവവും വാർഡ് മെമ്പർ ഷംല മുജാബ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും മുമ്പാകെ കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. വിജയികളായ പ്രീ പ്രൈമറി കുട്ടികൾക്ക് സമ്മാനം നൽകി. അധ്യാപകർ, എസ്എംസി, എംപിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.