മാർ ഈവാനിയോസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്കൽ സെമിനാർ
1278802
Sunday, March 19, 2023 12:09 AM IST
തിരുവനന്തപുരം: നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് തിരുവനന്തപുരം റീജിയൺ സംഘടിപ്പിച്ച സെമിനാർ മാർ ഈവാനിയോസ് കോളജിൽ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ ഉദ്ഘാടനം ചെയ്തു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി. രശ്മി നയിച്ച ക്വിസ് മത്സരവും നടന്നു.
പത്തൊമ്പതു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തിരുവനന്തപുരം വിമൺസ് കോളജ്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, മാർ ഈവാനിയോസ് കോളജുകളിലെ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ജിജിമോൻ കെ. തോമസ് അധ്യക്ഷത വഹിച്ചു.
ഡയറക്ടറേറ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ ഡെപ്യൂട്ടി ഡയറക്ടർ അനീഷ് മുഖ്യപ്രഭാഷണം നടത്തി. നാലാഞ്ചിറ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് പ്രസംഗിച്ചു. കോളജിലെ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി റവ. ഡോ. ജിജി തോമസ് സ്വാഗതവും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി. സന്തോഷ് നന്ദിയും പറഞ്ഞു.