വിതുര ഐസർ കാന്പസിൽനിന്നും കൈത്തോട്ടിലേക്കു മാലിന്യം ഒഴുക്കുന്നതായി പരാതി
Sunday, March 19, 2023 12:12 AM IST
വി​തു​ര: ഐ​സ​ർ കാ​മ്പ​സി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം വീ​ണ്ടും സ​മീ​പ​ത്തെ കൈ​ത്തട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി ആ​ക്ഷേ​പം. പ​ഞ്ചാ​യ​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രംഗത്ത്. പ​ഞ്ചാ​യ​ത്ത് എ​ഴു​പ​തി​നാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി​യി​ട്ടും പ്ര​വൃ​ത്തി തു​ട​രു​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കൊ​ഴു​കു​ന്ന മ​ക്കി തോ​ട്ടി​ലേ​ക്കു വീ​ണ്ടും മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന​താ​യാ​ണ് പ​രാ​തി​യു​യ​ർ​ന്ന​ത്.

പ​ഞ്ചാ​യ​ത്തും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഏ​റെ നാ​ളാ​യി മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.​വാ​മ​ന​പു​രം ആ​റ്റി​ലേ​ക്കാ​ണു മ​ക്കി തോ​ട് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​റു​ത്ത നി​റ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​നു ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​മീ​പ​ത്തെ കു​ളി​ക്ക​ട​വി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.