ലുലു മാളിൽ "ഇക്ഷ' ദ ആർട്ട് ഫെസ്റ്റിവൽ
1279203
Sunday, March 19, 2023 11:54 PM IST
തിരുവനന്തപുരം: ക്രിയേറ്റീവ് ആർട്സ് സംഘടിപ്പിച്ച "ഇക്ഷ' ദ ആർട്ട് ഫെസ്റ്റിവൽ ലുലു മാളിൽ നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 50 ഓളം കലാകാരന്മാർ പങ്കെടുത്തു.
മേളയുടെ ഭാഗമായി നിരവധി കലാകാരന്മാർ ഒരുക്കിയ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദർശനം, ലൈവ് സ്കെച്ചിംഗ്, കിട്സ് പെയിന്റിംഗ്, മാക്രമി വർക്ക്ഷോപ്പ്, മെഹന്ദി ഡിസൈനിങ്ങ്, ഫേസ് പെയിന്റിംഗ്, ഇൻസ്റ്റാലേഷൻ വർക്ക് സിജെ ബിജുസോപ്പ് സ്കൾപ്ചർ എക്സിബിഷൻ, ബിഗ് ഇന്ത്യൻ ആർട്ടിന്റെ ലൈവ് സ്കെച്ചിംഗ് തുടങ്ങിയവയും നടന്നു. ലുലുമാൾ സന്ദർശിക്കാനെത്തിയ നിരവധി പേരാണ് ചിത്രരചനയിലും മറ്റും ഭാഗമായത്. ക്രിയേറ്റീവ് ആർട്സിലെ ഒരു ചിത്രകാരിയുടെ ഹൃദയശസ്ത്രക്രിയയ്ക്കു പണം കണ്ടെത്തുകയായിരുന്നു മേളയുടെലക്ഷ്യം.
പ്രശസ്ത സംവിധായകൻ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്ത മേളയിൽ സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, നടൻ ജോസ് കുര്യൻ തുടങ്ങിയ പ്രശസ്തരും പങ്കെടുത്തു. സനു തേരാണി അവതരിപ്പിച്ച ഗസൽ സന്ധ്യയും നടന്നു. വെള്ളാർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, ഭാഗ്യക്കുറി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.