ഉ​ത്സ​വ​ത്തി​നി​ടെ ആ​ക്ര​മ​ണം: ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Monday, March 20, 2023 11:31 PM IST
കാ​ട്ടാ​ക്ക​ട : ഉ​ത്സ​വ​ത്തി​നി​ടെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. മ​ണ്ണ​ടി​ക്കോ​ണം മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യം​ഗം ഗോ​പ​ൻ, ഉ​ത്സ​വ​ക​മ്മി​റ്റി അം​ഗ​മാ​യ രാ​ജേ​ഷ് എ​ന്നി​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ല്ലി ത​ക​ർ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ത​ട​യാ​ൻ ചെ​ന്ന ഇ​വ​ർ​ക്ക് നേ​രെ മൂ​ന്നം​ഗ സം​ഘം വാ​ൾ വീ​ശി ഭീ​തി​പ​ര​ത്തി.​ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്ക് പ​റ്റി​യ​ത്. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്തു.