പ്ലം​ബിം​ഗ് പ​രി​ശീ​ല​നം നൽകി
Monday, March 20, 2023 11:32 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​മ്മ​സേ​ന പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് പ്ലം​ബിം​ഗി​ൽ പ​രി​ശീ​ല​നം ന​ൽ​കി. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും യു​വ​തി യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം കൊ​ടു​ത്തു ഒ​രു ലേ​ബ​ർ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കാ​ർ​ഷി​ക പ​ണി​ക​ൾ, കൃ​ഷി​യി​ടം ഒ​രു​ക്ക​ൽ, പാ​ട്ട കൃ​ഷി, തെ​ങ്ങ് ക​യ​റ്റം, പു​ല്ല് വെ​ട്ട​ൽ, ഡി​പ് ഇ​റി​ഗേ​ഷ​ൻ, പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് റി​പ്പ​യ​ർ എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​മ്പി​ളി അ​ധ്യ​ക്ഷ​യാ​യി. വി​വി​ധ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.