റ​വ​ന്യൂ വ​കു​പ്പി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ: മ​ന്ത്രി
Tuesday, March 21, 2023 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: ഈ ​വ​ർ​ഷം ന​വം​ബ​ർ ഒ​ന്നി​ന​കം സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ വ​കു​പ്പാ​യി റ​വ​ന്യൂ വ​കു​പ്പ് മാ​റു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജ​ൻ.​
നെ​ടു​മ​ങ്ങാ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീസ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​വം​ബ​ർ ഒ​ന്നി​ന​കം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റുവ​രെ എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട് ആ​കും. എ​ല്ലാ ഓ​ഫീ​സു​ക​ളും ഇ -​ഓ​ഫീ​സ് ആ​യി ക​ണ​ക്ട് ചെ​യ്യും.
സം​സ്ഥാ​ന​ത്തെ 94 ല​ക്ഷം വീ​ടു​ക​ളി​ൽ ഓ​രോ വീ​ട്ടി​ലും ഒ​രാ​ളെ​യെ​ങ്കി​ലും റ​വ​ന്യൂ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നു റ​വ​ന്യൂ ഇ- ​സാ​ക്ഷ​ര​ത യ​ജ്ഞം ന​ട​പ്പി​ലാ​ക്കും. ഈ ​വ​ർ​ഷം മെ​യി​ൽ ആ​രം​ഭി​ച്ച് ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ഇ​ത് പൂ​ർ​ത്തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​നായിരുന്നു. ​ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.