ക​ക്കു​ക​ളി നാ​ട​ക​ത്തി​നെ​തി​രെ പു​ല്ലു​വി​ള​യി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി​യും സ​മ്മേ​ള​ന​വും
Tuesday, March 21, 2023 11:56 PM IST
വി​ഴി​ഞ്ഞം: ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രിൽ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും ക​ത്തോ​ലി​ക്ക സ​ന്യാ​സ​ത്തെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു​മാ​ണ് ക​ക്കു​ക​ളി നാ​ട​ക​മെ​ന്ന് ആ​രോ​പി​ച്ച് സ​ന്യ​സ്ത​ർ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
കെ​സി​വൈ​എം പു​ല്ലു​വി​ള ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചു​തു​റ ഇ​ട​വ​ക​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച് മെ​യി​ൻ റോ​ഡു​വ​ഴി പൂ​വാ​ർ സെ​ന്‍റ് ബ​ർ​ത്ത്‌​ലോ​മി​യ പ​ള്ളി​വ​രെ റാ​ലി ന​ട​ത്തി. കെ​സി വൈ​എം ഫെ​ാറോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ർ​ഗീ​സ് റാ​ലി ഉ​ദ് ഘാ​ട​നം ചെ​യ്തു.
ലി​ബി​ൻ ലോ​ർ​ദോ​ൻ, സ​ഞ്ച​ന, ആ​ൽ​ബി​ന, ചാ​ൾ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൂ​വാ​ർ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ​ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഫൊ​റോ​ന വി​കാ​രി ഫാ. ​സി​ൽ​വ​സ്റ്റ​ർ മോ​റാ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​സ്റ്റ​ർ സു​നി​ത വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പൂ​വാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നീ​ഷ് ഫെ​ർ​ണാ​ണ്ട​സ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​രി റീ​നി, ശ​ര​ൺ, ആ​ന്‍റോ ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.