മി​ക​ച്ച വാ​ഫി​ളു​ക​ളു​മാ​യി ഹ​യാ​ത്ത് റീ​ജ​ൻ​സി
Wednesday, March 22, 2023 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വാ​ഫി​ൾ​സ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 25 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി. രു​ചി​ക​ര​വും ക്രി​സ്പി​യു​മാ​യ വാ​ഫി​ൾ​സ് ആ​സ്വ​ദി​ക്കാ​ൻ ഓ​ൾ തിം​ഗ്സ് ബേ​ക്ഡ് പോ​പ്പ് അ​പ്പ് സ്റ്റേ​ഷ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ആ​റു വ​രെ​യാ​ണ് അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 280 രൂ​പ മു​ത​ലാ​ണ് വാ​ഫി​ൾ​സി​ന്‍റെ വി​ല.

ഡി​ജി​റ്റ​ൽ സ​ർ​വേ ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ജീ​വ​ന​ക്കാ​ർ സ​ർ​വേ ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഉ​ഷ്ണ ത​രം​ഗം നേ​രി​ടു​ന്ന​തി​നാ​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​സ​ന്‍റീ​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ​ന്ന​കു​മാ​ർ, ജെ. ​എ​ഡി​സ​ണ്‍ ജോ​ർ​ജ് ആ​ന്‍റ​ണി, എ​സ്.​ജി. അ​നി​ൽ​കു​മാ​ർ, എ​സ്. രാ​ജീ​വ്, വി. ​ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യൂ​ണി​റ്റ് പൊ​തു​സ​മ്മേ​ള​നം

വി​തു​ര: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വി​തു​ര യൂ​ണി​റ്റ് പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ. ​മാ​ട​സ്വാ​മി​പ്പി​ള്ള അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ക​മ​ലാ​ല​യം സു​കു മു​ഖ്യാ​തി​ഥി​യാ​യി. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​ൻ. സ​ജി, ട്ര​ഷ​റ​ർ വി​തു​ര റ​ഷീ​ദ്, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ജ​യ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, വി.​എ​ൻ. സു​രേ​ഷ്, ക​ര​മ​ന മാ​ധ​വ​ൻ​കു​ട്ടി, അ​സീം, നെ​ട്ട​യം മ​ധു, വെ​ഞ്ഞാ​റ​മൂ​ട് ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.