ബു​ക്ക്മാ​ർ​ക്കി​ന് പു​തി​യ ലോ​ഗോ
Thursday, March 23, 2023 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ വ​രു​ന്ന ബു​ക്ക്മാ​ർ​ക്കി​നു പു​തി​യ ലോ​ഗോ. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. പു​സ്ത​ക വി​ൽ​പ​ന​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന ബു​ക്ക്മാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​ർ വി​പു​ലീ​ക​രി​ക്കു​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ലേ​ക്കും ബു​ക്ക് മാ​ർ​ക്ക് ക​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​ടു​ക്കി​യി​ലെ ഇ​റി​ഗേ​ഷ​ൻ മ്യൂ​സി​യ​ത്തി​ൽ ബു​ക്ക് മാ​ർ​ക്കി​ന് പു​തി​യ ശാ​ഖ തു​റ​ക്കാ​നു​ള്ള അ​വ​സ​രം ജ​ല​സേ​ച​ന വ​കു​പ്പ് ഒ​രു​ക്കു​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ബു​ക്ക് മാ​ർ​ക്കി​ന്‍റെ ഫേ​യ്സ് ബു​ക്ക് പേ​ജും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സാ​ധ​ക രം​ഗ​ത്തേ​ക്കു കൂ​ടി ക​ട​ക്കു​ന്ന​തു വ​ഴി വാ​യ​നാ ലോ​ക​ത്തി​ന് പു​തി​യ പാ​ത വെ​ട്ടി​ത്തു​റ​ക്കാ​ൻ ബു​ക്ക്മാ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി​യ ബു​ക്ക്മാ​ർ​ക്ക് മെ​ന്പ​ർ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു അ​റി​യി​ച്ചു. എ​സ്.​അ​നി​ൽ,രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത ലി​ങ്കു എ​ബ്രാ​ഹം, ബു​ക്ക് രൂ​പ ക​ല്പ​ന ചെ​യ്ത ഷി​നോ​ജ് അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.