എവിഎം കനാല് നവീകരണം ആരംഭിച്ചു
1280608
Friday, March 24, 2023 11:05 PM IST
നെയ്യാറ്റിന്കര : പൊഴിയൂർ എവിഎം കനാൽ നവീകരണവും ഏപ്രിൽ 23 ന് പൊഴിയൂരിൽ നടക്കുന്ന തീരസദസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
രണ്ട് കോടി രൂപ ചെലവിട്ടാണ് പൊഴിയൂർ എവിഎം കനാൽ നവീകരിക്കുന്നത്. ട്രാവന്കൂര് കന്യാകുമാരി ജലപാതയായി രൂപകല്പ്പന ചെയ്ത എവിഎം കനാല് വർഷങ്ങളായി മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. കനാലിന്റെ പൊഴിയൂര് മുതല് കൊല്ലങ്കോട് വരെയുള്ള ഭാഗത്തെ പഴയ പ്രതാപത്തിലേയ്ക്ക് കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ മുന്പ് ചേര്ന്ന ആലോചനാ യോഗത്തില് മികച്ച പ്രതികരണമുണ്ടായിയെന്ന് കെ. ആന്സലന് എംഎല്എ പറഞ്ഞു.ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് ഏപ്രില് 24 മുതൽ മേയ് 28 വരെയുള്ള ദിവസങ്ങളിലാണ് തീരസദസ് പരിപാടി സംഘടിപ്പിക്കുക. തീരദേശ മേഖലയിൽ താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരം കണ്ടെത്താനുള്ള വേദിയെന്ന നിലയിലാണ് തീരസദസ്് വിഭാവനം ചെയ്തിട്ടുള്ളത്.