ആനാട് പഞ്ചായത്തിൽ തൂ​ശ​നി​ല മി​നി ക​ഫേ തുടങ്ങി
Friday, March 24, 2023 11:26 PM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന മു​ന്നാ​ക്ക വി​ക​സ​ന കോ​ർപ​റേ​ഷ​ന്‍റെ​യും നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് മ​ന്നം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല ശ്രീ​ഭ​ദ്ര​കാ​ളി ദേ​വി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം തൂ​ശ​നി​ല മി​നി ക​ഫേ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. എ​ന്‍​എ​സ്​എ​സ്​ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​എ​ല്‍​ജിയാ​ണ് മി​നി ക​ഫേ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഡി​പ്പാ​ര്‍​ട്ടു​മെന്‍റ് സെ​ക്ര​ട്ട​റി വി.​വി.​ ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ സം​ര​ഭ​ക​ത്വ നൈ​പു​ണ്യ പ​ദ്ധ​തി​ വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ചി​ത്ര​ലേ​ഖ ആ​ദ്യവി​ല്‍​പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വൈ​സ്പ്ര​സി​ഡ​ന്‍റ്് ജെ.​പി. ​രാ​ഘ​വ​ന്‍​പി​ള്ള, യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ഐ.​വി. ​ഷി​ബു​കു​മാ​ര്‍, യൂ​ണി​യ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എം. ​സ​ദാ​ശി​വ​ന്‍ നാ​യ​ര്‍, ബി.​എ​സ്.​ ഹ​രി​കു​മാ​ര്‍, പി.​വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.