വിദ്യാര്‍ഥി മുങ്ങി മരിച്ചു
1281146
Sunday, March 26, 2023 1:37 AM IST
പാറശാല: പൊഴിയൂര്‍ പൊഴിക്കരയില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. വിരാലി സ്വദേശിയായ ബിനുമോന്, ബിന്ദു ദമ്പതികളുടെ മകന് അഭിജിത്ത് (21) ആണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ അഭിജിത്ത് പൊഴിക്കരയിൽ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും പൂവാര്‍ ഫയര്‍ഫോഴ്സും സ്ഥലത്തു നടത്തിയ തെരച്ചിലില്‍ തീരത്തു നിന്നും അല്പം മാറി ആഴത്തില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്. മുങ്ങിയപ്പോള്‍ മണ്ണില്‍ പുതഞ്ഞതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം .മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാറനല്ലൂര്‍ ക്രൈസ്റ്റ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്ഥിയാണ്അഭിജിത്ത്. സഹോദരന്: ബിനോയ്.