പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ പിടിയിൽ
1281359
Sunday, March 26, 2023 11:05 PM IST
നെടുമങ്ങാട് : നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ ടെർമിനലിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വയോധികനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് പുല്ലംമ്പാറ കൂനൻവേങ്ങ തൊള്ളിക്കൽചാൽ സ്വദേശി മധു(56) ആണ് പിടിയിലായത് .ഇന്നലെ ഉച്ചക്ക് ആയിരുന്നു സംഭവം. ബിടെക് വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിലേക്ക് പോകാനായി നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ പ്ലാറ്റ്ഫോം സീറ്റിലിരിക്കവേ ഇയാൾ അടുത്ത സീറ്റിൽ വന്നിരിന്ന ശേഷം മോശമായി സംസാരിക്കുകയും പെൺകുട്ടി മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.പ്രതിയെ കോടതി റിമാൻഡു ചെയ്തു.