തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുത്ത വനിതാ ജീവനക്കാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക്എഐടിയുസി മാർച്ച് നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.സോളമൻ വെട്ടുകാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കവിതാ രാജൻ, കെ.എസ്. മധുസൂദനൻ, സുനിൽ മതിലകം, പട്ടം ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്കുതല അദാലത്ത്:
സംഘാടക സമിതി രൂപീകരിച്ചു
നെടുമങ്ങാട്: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്കുതല അദാലത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള നെടുമങ്ങാട് താലൂക്കിലെ സംഘാടക സമിതി രൂപീകരണം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ.അനിൽ (മുഖ്യരക്ഷാധികാരി), എംഎൽഎമാരായ ജി.സ്റ്റീഫൻ, ഡി.കെ.മുരളി,നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.എസ്.ശ്രീജ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ (സഹരക്ഷാധികാരികൾ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.മേയ് ആറിനാണ് നെടുമങ്ങാട് താലൂക്കിലെ അദാലത്ത്.