സസ്റ്റെയ്നബിള്‍ ഹാക്കത്തണ്‍ ചലഞ്ച്
1281656
Tuesday, March 28, 2023 12:08 AM IST
തിരുവനന്തപുരം: ജി 20 മീറ്റ് 2023 ന്റെ ചുവടുപിടിച്ച് അഹമ്മദാബാദ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) ദേശീയതലത്തില്‍ ഹാക്കത്തണ്‍ ചലഞ്ച് നടന്നു. സസ്റ്റെയ്നബിള്‍ ഡെവലപ്പമെന്റ് അജണ്ട ഓഫ് ജി 20 ആയിരുന്നു ഇതിവൃത്തം.
കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള സസ്റ്റെത്തണ് എന്ന മത്സരത്തിന്റെ പ്രാഥമിക റൗണ്ടില്‍, ആശയസമര്‍പ്പണവും, ബൂട്ട് ക്യാന്പും തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നടന്നു.
ജി 20 ബൂട്ട് ക്യാന്പ് സ്പോണ്സര് ചെയ്യുന്നത് ഇഡിഐഐയും ഇന്ത്യന്‍ ടെക്നോളജിക്കല്‍ സൊസൈറ്റിയുടെ പ്രാദേശിക ഘടകവുമാണ്. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ബൂട്ട് ക്യാന്പിൽ പങ്കെടുത്തു. വിജയികള്‍ക്ക് അഹമ്മദബാദിലെ ഇഡിഐഐ കാമ്പസില്‍ നടക്കുന്ന ഫൈനലില്‍ പങ്കെടുക്കാം. ബൂട്ട് ക്യാന്പിൽ പങ്കെടുത്തവരുടെ പ്രവര്‍ത്തനം വിദഗ്ധ സമിതി പരിശോധിച്ചു. പങ്കെടുത്തവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളും നല്കി.
ബൂട്ട് ക്യാന്പ് ബസേലിയോസ് കോളേജിലെ വിശ്വേശരയ്യാ ഹാളില്‍ അക്യൂട്രോ ടെക്നോളജിസ് സിഇഒ കൃഷ്ണൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. ഇഡിഐ ഐ പ്രതിനിധി പ്രഫ. ശിവന് അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. കോളജ് ബര്‍സാര്‍ ഫാ. ജോണ്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. എബ്രഹാം ടി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വിശ്വനാഥ റാവു, ഫാക്കല്‍റ്റി കോ- ഓര്‍ഡിനേറ്റര്‍ ഡോ. എം.ബി. നിധി, അസോസിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എ.വി. സൗമ്യ തുടങ്ങിയവർ ചടങ്ങി ൽ പ്രസംഗിച്ചു.
ബൂട്ട് ക്യാന്പിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. സസ്റ്റെയ്നബിള്‍ സ്റ്റാര്‍ട്ടപ്പ് എന്ന വിഷയത്തെക്കുറിച്ച് അക്യൂട്രോ ടെക്നോളജീസ് സിഇഒ കൃഷ്ണന് ഉണ്ണിയും, ഓണ്ട്രപ്രണര്ഷിപ്പിനെക്കുറിച്ച് ഇഡിഐഐ പ്രതിനിധി പ്രഫ. ശിവന് അമ്പാട്ടും, സസ്റ്റെയ്നബിള്‍ ഇന്നവേഷന്‍സ് എന്ന വിഷയത്തെക്കുറിച്ച് ഐഎസ്ടിഇ നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും മാര്‍ബസേലിയോസ് കോളജ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. എം.ബി. നിധിയും പ്രഭാഷണം നടത്തി.