ശ്മശാന നിര്‍മാണത്തിനു മുന്‍ഗണന നല്കി വെള്ളറട പഞ്ചായത്ത് ബജറ്റ്
1281663
Tuesday, March 28, 2023 12:08 AM IST
വെള്ളറട: പൊതുശ്മശാന നിര്‍മാണത്തിനു മുന്‍ഗണന നല്കി വെള്ളറട പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
81.19 കോടി രൂപ വരവും 78.32 കോടി രൂപ ചെലവും 2.86 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ദീപ്തിയാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.ജി. മംഗള്‍ദാസ്, അശോക് കുമാര്‍, ജയന്തി, പഞ്ചായത്ത് സെക്രട്ടറി ഹേമലത തുടങ്ങിയവര്‍ പങ്കെടുത്തു. ശ്മശാനത്തിന്റെ നിർമാ ണം ഉടനെ ആരംഭിക്കുവാനുള്ള നടപടികൾ തുടങ്ങി. ക്ഷീരകര്‍ഷക മേഖലയ്ക്കു സംരക്ഷണം നല്കാന് കഴിയുന്ന പദ്ധതികളും ബജറ്റിന്റെ സവിശേഷതയാ ണ്. സ്വയംതൊഴില്‍ സംരഭങ്ങളിലൂടെയും ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെയും യുവജനങ്ങളെ കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യവും ബജറ്റിലുണ്ട്.
എല്ലാവര്ക്കും ഭവനം പദ്ധതികള്‍ക്കും ഭവന പുനരുദ്ധാരണത്തിനും പ്രത്യേക പരിഗണന നല്‍കും. യുവജനങ്ങളുടെ കലാ-കായികപരവുമായ വികസനത്തിനാവശ്യമായ പദ്ധതികളും ബജറ്റിലുൾപ്പെടുത്തിയിട്ടുണ്ട്.