യൂ​ത്ത് കെ​യ​ര്‍ ആം​ബു​ല​ന്‍​സ് ഉ​ദ്ഘാ​ട​നം ന​ട​ന്നു
Tuesday, March 28, 2023 12:09 AM IST
വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്രസ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​ന്നേ​കാ​ല്‍ വ​ര്‍​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം മു​ഴു​വ​നും ബി​രി​യാ​ണി ഫെ​സ്റ്റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചും ന​റു​ക്കെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യും സ​മാ​ഹ​രി​ച്ച തു​ക കൊ​ണ്ടാ​ണ് ആം​ബു​ല​ന്‍​സ് വാ​ങ്ങി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യാ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ.എ​സ്. ബ്ര​ഹ്മിന്‍ ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ കെ​പിസിസി പ്ര​സി​ഡന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ആം​ബു​ല​ന്‍​സ് ഫ്ളാഗ് ഓഫ് ചെയ്തു.
വി.എ​സ്. ശി​വ​കു​മാ​ര്‍, മ​രി​യാ​പു​രം ശ്രീകു​മാ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, എ.ടി. ജോ​ര്‍​ജ്, കെ. എ സ്. ശ​ബ​രി​നാ​ഥ്, ആ​ർ. വ​ത്സ​ല​ന്‍, അ​ന്‍​സ​ജി​ത റ​സ​ല്‍, ഐ.വി. അ​ജ​യകു​മാ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍​ഷ പാ​ലോ​ട്, സോ​മ​ന്‍​കു​ട്ടി നാ​യ​ര്‍, അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​ന്‍, കൊ​റ്റാ​മം വി​നോ​ദ്, പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, മാ​രാ​യ​മു​ട്ടം സു​രേ​ഷ്, വി​ജ​യ​ച​ന്ദ്ര​ന്‍, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍, യൂത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നേ​മം ഷ​ജീ​ര്‍, ജെ.പി. ആ​നി പ്ര​സാ​ദ്, അ​നൂ​പ് പാ​ലി​യോ​ട്, പ്ര​തീ​ഷ് മു​ര​ളി, കെ.ജി. മം​ഗ​ള്‍​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.