സ​ർ​വ വി​ജ്ഞാ​ന​കോ​ശം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ജൂ​ബി​ലി സ​മാ​പ​നം
Wednesday, March 29, 2023 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​വ വി​ജ്ഞാ​ന​കോ​ശം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ​ജ്ര ജൂ​ബി​ലി സ​മാ​പ​നം 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വെ​ള്ള​യ​ന്പ​ലം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് ഹാ​ളി​ൽ 30-ന് ​രാ​വി​ലെ 10.30 ന് ​വൈ​ജ്ഞാ​നി​ക പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ആ​രം​ഭി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ജേ​ണ​ൽ പ്ര​കാ​ശ​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ലാ​മ​ണ്ഡ​ലം മ​നോ​ജും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി​യും പി​ന്ന​ണി ഗാ​യ​ക​ൻ ഹ​രി​ശ​ങ്ക​റി​ന്‍റെ സം​ഗീ​ത സാ​യാ​ഹ്ന​വും ന​ട​ക്കും.
31-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 6.30-ന് ​നാ​ഞ്ചി​യ​മ്മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​രു​ള നൃ​ത്തം അ​ര​ങ്ങേ​റും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ്, അ​നി​രു​ദ്ധ​ൻ, ജ​ല​ജ​കു​മാ​രി, പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.