2024ഓടെ സീറോവേസറ്റ് പദവി കൈവരിക്കാന് ശ്രമിക്കും മന്ത്രി: എം.ബി.രാജേഷ്
1282683
Thursday, March 30, 2023 11:11 PM IST
തിരുവനന്തപുരം: 2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യുഎസ്ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീന് അപ് ഡ്രൈവ് പെരുമാതുറയില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കര്മസേന. ഹരിതകര്മസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. കടലോരശുചീകരണത്തില് മന്ത്രിയും പങ്കാളിയായി.ഐക്യരാഷ്ട്രസഭയുടെ നിര്ദേശപ്രകാരം 2023 മുതല് എല്ലാ വര്ഷവും മാര്ച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉള്പ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ചിറയിന്കീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര് കെ.ടി. ബാലഭാസ്കരന് എന്നി വർ പങ്കെടുത്തു.
സ്വാഗതസംഘം
രൂപീകരിച്ചു
വെള്ളറട: ഗവ. എല്പിഎസ് കൂതാളി സ്റ്റാര്സ് പ്രീപ്രൈമറിയുടെ പ്രവര്ത്തനോദ്ഘാടനവുമായി ബന്ധപെട്ടു 51 അംഗങ്ങള് അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ചെയര്മാനായി വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് രാജ്മോഹനേയും ജനറല് കണ്വീനറായി പാറശാല ബിപിസി എസ്. കൃഷ്ണകുമാറും ഹെഡ്മിസ്ട്രസ് നിര്മ്മല, ഷാജി തുടങ്ങിയവരെ തെരഞ്ഞെടുത്തു.