അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് ; ഭ​വ​ന നി​ർ​മാ​ണ​ത്തി​നും ടൂ​റി​സ​ത്തി​നും ഊ​ന്ന​ൽ
Thursday, March 30, 2023 11:11 PM IST
അ​മ്പൂ​രി: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ൽ 36,26,21,934 രൂ​പ വ​ര​വും 36,15,84,934 രൂ​പ ചെ​ല​വും 10,37,000 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ലാ രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി അ​വ​ത​രി​പ്പി​ച്ചു. ഭ​വ​ന നി​ർ​മാ​ണ​ത്തി​നും , ടൂ​റി​സ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി നാ​ലു കോ​ടി രൂ​പ​യും , പ​ഞ്ചാ​യ​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ​യും ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് 37 ല​ക്ഷം രൂ​പ​യും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്ക് 40 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ വ​ക കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വ​നി​താ ശി​ശു വി​ക​സ​നം, കാ​ർ​ഷി​ക മേ​ഖ​ല, യു​വ​ജ​ന​ക്ഷേ​മം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണം, എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ൽ പ​രി​ഗ​ണ​ന​ൽ​കി​യി​ട്ടു​ണ്ട്.