സെന്റ് ചാവറ ബാസ്കറ്റ് ബോൾ: ക്രൈസ്റ്റ് നഗർ കോളജ് ജേതാക്കൾ
1282733
Friday, March 31, 2023 12:10 AM IST
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ നടന്ന ഒന്നാമത് സെന്റ് ചാവറ മെമ്മോറിയൽ ഇന്റർ കൊളിജിയറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് ജേതാക്കളായി. വെള്ളയാണി കാർഷിക കോളജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് നഗർ വിജയ കിരീടം ചൂടിയത്.
കേരള സർവകലാശാലയിലെ വിവിധ കോളജുകളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത ചാന്പ്യൻഷിപ്പ് മുൻ ദേശീയ വനിതാ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ പി. എസ്. ജീന ഉദ്ഘാടനം ചെയ് തു. വിജയികൾക്ക് സെന്റ് ജോസഫ് പ്രൊവിൻസ് തിരുവനന്തപുരം സോഷ്യൽവർക്ക് കൗണ്‍സിലർ ഫാ.സന്തോഷ് കയ്യാലപ്പറന്പിൽ ട്രോഫികൾ സമ്മാനിച്ചു. കോളജ് മാനേജർ ഫാ. ഡോ. ടിറ്റോ വർഗീസ് സിഎം ഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, കോളജ് ബർസാർ ഫാ. സുബിൻ കോട്ടൂർ, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. ഷിബു ബി. തുടങ്ങിയവർ പങ്കെടുത്തു.