തിരുവനന്തപുരം: പട്ടം എസ്യുടി ഹോസ്പിറ്റലിന്റെ കീഴിലുള്ള പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസിജി, ഒടി ടെക്നീഷ്യൻ, എക്സ് റേ, ലബോറട്ടറി എന്നീ വിഷയങ്ങളിലെ ആദ്യബാച്ചിലെ വിദ്യാർഥികൾക്കുള്ള കോഴ്സ് പൂർത്തീകരണ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ, ചീഫ് ലെയ്സൺ ഓഫീസർ എം. രാധാകൃഷ്ണൻ നായർ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്, നഴ്സിംഗ് സ് കൂൾ പ്രിൻസിപ്പൽ പ്രഫ. എൽ. നിർമല, എസ്ഐപിഎസ് മാനേജർ അഭിലാഷ്, എച്ച്ആർ മാനേജർ ദേവികൃഷ്ണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. രാജീവ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ചെങ്കല്‍ രാജശേഖരന് നായരെ ആദരിച്ചു
പാറശാല: വിനോദ സഞ്ചാര മേഖലയിലെ സേവനങ്ങള്‍ക്ക് റഷ്യന്‍ പാര്‍ലമെന്റിന്റെ ബഹുമതിക്ക് അര്‍ഹനായ ചെങ്കല്‍ രാജശേഖരന് നായരെ പാറശാല വിശ്വഹിന്ദ് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ധനുവച്ചപുരം പലവകുളങ്ങര ശ്രീ മഹാദേവ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് ഗ്രാമ-ജില്ലാ സേവാ നേതാവ് ജി. ഗീരിശന്‍ നേതൃത്വം നല്കി.
പി. വേണുഗോപാലന്‍ നായരുടെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് നാരായണ റാവു, ബിജെപി ഉദിയന്‍കുളങ്ങര മേഖല പ്രസിഡന്റ് ഹരിഹരന്, ഹിന്ദു ഐക്യവേദി ചെങ്കല്‍ പ്രസിഡന്റ് ബാലകൃഷ്ണ പണിക്കര്‍, അനന്ത കൃഷ്ണന് പോറ്റി, എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വൈ.എസ്. കുമാര്‍, ഗോപന്, വിഭാഗ് സെക്രട്ടറി ജയകുമാര്‍, ചെങ്കല്‍ സാബു, സതീഷ്, എന്‍ എസ്എസ് കരയോഗം സെക്രട്ടറി ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.