ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ: പാ​ലോ​ട് ര​വി
Saturday, April 1, 2023 11:18 PM IST
പേ​രൂ​ർ​ക്ക​ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ദ്ധ​തി വി​ഹി​തം നി​ര​ന്ത​ര​മാ​യി വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി . പ​ദ്ധ​തി വി​ഹി​തം ഇ​ല്ലാ​താ​ക്കി അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പാ​ലോ​ട് ര​വി. ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പെ​രു​ന്താ​ന്നി പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​റ​വൂ​ർ പ്ര​സ​ന്ന​കു​മാ​ർ, ചെ​മ്പ​ഴ​ന്തി അ​നി​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​ൺ​സ​ൺ ജോ​സ​ഫ്, തൈ​ക്കാ​ട് ശ്രീ​ക​ണ്ഠ​ൻ, പാ​ള​യം ഉ​ദ​യ​ൻ, ഹ​രി​കു​മാ​ർ, വി​ജ​യ​കു​മാ​ർ, നൂ​റു​ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.