പേ​പ്പാ​റ ഡാ​മി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, May 23, 2023 1:11 AM IST
വി​തു​ര : പേ​പ്പാ​റ ഡാ​മി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പേ​ട്ട കൃ​ഷ്ണ​കൃ​പ​യി​ൽ ശി​വ​കു​മാ​റി​ന്‍റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (26) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്.

മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഡാം ​കാ​ണാ​നാ​യെ​ത്തി​യ​താ​ണ്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് സം​സാ​രി​ച്ചി​രി​ക്ക​വെ കാ​ൽ വ​ഴു​തി വീ​ണ​തെ​ന്നാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഡാം ​അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ൽ ന​ട​ത്ത​വേ നെ​ല്ലി​ക്ക​പ്പാ​റ​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. അ​മ്മ: ലീ​ന. സ​ഹോ​ദ​രി പൂ​ർ​ണി​മ