മ​ലി​ന​ജ​ലം ഒ​ഴി​ക്കി​വി​ടു​ന്നു: കർശന ന​ട​പ​ടി​യു​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ
Friday, May 26, 2023 11:40 PM IST
നെ​ടു​മ​ങ്ങാ​ട് : ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ പൊ​തു​ഓ​ട​യി​ലേ​ക്കും ജ​ലസ്രോ​ത​സു​ക​ളി​ലേ​ക്കും മ​ലി​ന ജ​ലം ഒ​ഴു​ക്കി​വി​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ. വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നു​മൊ​ക്കെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചു മ​ലി​ന ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന്ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.​പ​ഴ​കു​റ്റി ക​മ്മ​ളം റ​സ്റ്റ​റ​ന്‍റ് ,ത്രി​മൂ​ർ​ത്തി ലോ​ഡ്ജ് പ​ഴ​കു​റ്റി, ഷീ​ജ ത​ത്തം​കോ​ട്,റാ​ന്ത​ൽ റ​സ്റ്റ​റ​ന്‍റ് പ​ഴ​കു​റ്റി എ​ന്നീ​സ്ഥ​ല​ങ്ങ​ളും താ​ണു​പ്പി​ള്ള പ​ഴ​കു​റ്റി, അ​ജി കൊ​ല്ലം​കാ​വ്,ക​മാ​ൽ കൊ​ല്ലം​കോ​ട്,സോ​ഫി​യ കൊ​ല്ലം​കാ​വു,രാ​ജ​ൻ കൊ​ല്ലം​കാ​വു,സു​ലൈ​മാ​ൻ പ​ഴ​കു​റ്റി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പു​ക​ൾ ക​ണ്ടെ​ത്തി.