പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം കരമന പോലീസ് അറസ്റ്റ് ചെയ്തു. കരമന സ്റ്റേഷൻ പരിധിയിൽ തളിയൽ പമ്പ്ഹൗസിനു സമീപം താമസിച്ചു വരുന്ന കുട്ടൻ എന്നു വിളിക്കുന്ന രാഹുൽ (33) ആണ് അറസ്റ്റിലായത്. കരമന, ഫോർട്ട് മെഡിക്കൽ കോളജ് ഉൾപ്പെടെ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ഫോർട്ട് എസിയുടെ നിർദേശപ്രകാരം കരമന സിഐ സുജിത്ത്, സിപിഒമാരായ സഞ്ജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.