ക്ഷേ​ത്ര​ക​ലാ​സ​ന്ധ്യ ഇ​ന്ന്
Wednesday, May 31, 2023 4:16 AM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വി​താം​കൂ​ർ ദേ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ ക​ലാ-​സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ തി​ട​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ക്ഷേ​ത്ര​ക​ലാ​സ​ന്ധ്യ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ന്ത​ൻ​കോ​ട് സു​മം​ഗ​ലി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ.​രാ​ധാ​കൃ​ഷ്ണ​ൻ, വി.​ശി​വ​ൻ​കു​ട്ടി, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​അ​ന​ന്ത​ഗോ​പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ​ക്കു ര​ണ്ടു മ​ണി മു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. പ​രി​പാ​ടി​യി​ൽ പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രെ ആ​ദ​രി​ക്കും.