പാറശാല: കൊല്ലയില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന ശേഖരിച്ചതും പുനരുപയോഗ സാധ്യതയുള്ളതുമായ ഫര്‍ണിച്ചറുകള്‍, ഹോം ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ , തുണികള്‍, ചുവര് ചിത്രങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പരസ്പരം ആവശ്യക്കാര്‍ക്ക് മാറ്റിയെടുക്കുന്നതിന് വേണ്ട സ്വാപ്പ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.
പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, പെരുംകടവിള ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വി. താണുപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ മാസവും കൊല്ലയില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് ഷോപ്പ് നടത്തുമെന്ന് അധികൃതർ പറഞ്ഞു.