വിഴിഞ്ഞം:കോട്ടുകാൽ ഗവ.എൽപിഎസിൽനിർമിച്ച പുതിയ മന്ദിരം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. അദാനി കോർപ്പറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ , അദാനി ഫൗണ്ടേഷൻ സൗത്ത് ഇന്ത്യ സിഎസ്ആർ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ ,ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകര താലൂക്കിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഗവ. കോട്ടുകാൽ എൽപി സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഏറെ ബുദ്ധിമുട്ടിലായിരുന്നു.അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി അദാനി ഫൗണ്ടേഷനാണ് മൂന്ന് ക്ലാസ് മുറികളുള്ള പുതിയ മന്ദിരം നിർമിച്ചു നൽകിയത്.