ഒ​ളി​ന്പ്യാ​ഡ് അ​വാ​ർ​ഡി​ൽ തി​ള​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, May 31, 2023 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: 70 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 60 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത 2022-23 ലെ ​എ​സ്ഒ​എ​ഫ് ഒ​ളി​ന്പ്യാ​ഡ് പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ അ​ന്താ​രാ​ഷ്ട്ര റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ല​യോ​ള സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഡാ​നി​യ​ൽ ജോ​ണ്‍ നീ​ല​ൻ​കാ​വി​ൽ നാ​ഷ​ണ​ൽ സ​യ​ൻ​സി​ൽ ര​ണ്ടാം റാ​ങ്കും അ​ന്താ​രാ​ഷ്ട്ര വെ​ള്ളി മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടി.
ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ വി​ദ്യാ മ​ന്ദി​റി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ദേ​വ​ദേ​വ് ഡി. ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​ത്ത​മാ​റ്റി​ക്സ് ഒ​ളി​ന്പ്യാ​ഡി​ൽ മൂ​ന്നാം റാ​ങ്കും അ​ന്താ​രാ​ഷ്ട്ര വെ​ങ്ക​ല മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ര​സ്ഥ​മാ​ക്കി. ഇ​ഗ്ലീ​ഷ് ഒ​ളി​ന്പ്യാ​ഡി​ൽ സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​ര​ൻ സി​ദ്ധാ​ർ​ഥ് ശ​ങ്ക​റി​നാ​ണ് മൂ​ന്നാം റാ​ങ്ക്.
മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക​റ്റും അ​ന്താ​രാ​ഷ്ട്ര വെ​ങ്ക​ല മെ​ഡ​ലും സി​ദ്ധാ​ർ​ഥി​നു ല​ഭി​ച്ചു. 70 വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലെ 1400 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള 70000ല​ധി​കം സ്കൂ​ളു​ക​ൾ 2223 കാ​ല​യ​ള​വി​ൽ ന​ട​ന്ന ഏ​ഴ് എ​സ്ഒ​എ​ഫ് ഒ​ളി​ന്പ്യാ​ഡ് പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.