ആഘോഷം, പ്രവേശനോത്സവം
Thursday, June 1, 2023 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ എ​ൽ​പി​എ​സി​ൽ ന​ട​ന്ന നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഭ​ക്ഷ്യ മ​ന്ത്രി ജി.ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തോ​ടെ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ എ​ൽപി ​സ്കൂ​ളു​ക​ളി​ലും സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളും മ​റ്റ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സ​ജീക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗും കു​ട​ക​ളും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി 385 കു​ട്ടി​ക​ളാ​ണ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യ​ത്. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മ​ന്ത്രി​യു​ടെ സ്നേ​ഹ​സ​മ്മാ​ന​മാ​യി വ​ർ​ണക്കുട​ക​ളും ന​ൽ​കി.

വെ​മ്പാ​യം: ലൂ​ർ​ദ് മൗണ്ട് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം പൂ​ർ​വ വി​ദ്യാ​ർ​ഥിയും സൗത്ത് ത്രിപു ര ജില്ലാ കളക്ടറുമായ എ. സ​ജു വാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെയ്തു. സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ ​പീ​റ്റ​ർ വാ​ഴ​പ്പ​റ​മ്പി​ൽ, സ്റ്റേ​റ്റ് വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ എ.​എ​ൽ. ജോ​സ്, സി​ബി എ​സ്ഇ വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ വി.​എ​ൽ. രോ​ഹി​ണി എ​ന്നി​വ​ർ പങ്കെടുത്തു.

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്ര​വേ​ശ​നോ​ത്സ​വം അ​ബ്കാ​രി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തുമാ​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ മുഖ്യാതിഥിയായി.
നെ​ടു​മ​ങ്ങാ​ട് ഗ​വ. എ​ൽപി​എ​സ് പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി. ​എ​സ്. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡന്‍റ് ബി. ​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത​ വഹി ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ൻ.എ​സ്. മി​നി​മോ​ൾ സ്വാ​ഗ​തവും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എസ്. അ​നി​ത​കു​മാ​രി നന്ദിയും പറഞ്ഞു. കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ദി​ത്യ വി​ജ​യ​കു​മാ​ർ, സി​ന്ധു കൃ​ഷ്ണ​കു​മാ​ർ, പു​ലി​പ്പാ​റ കൃ​ഷ് ണ​ൻ എന്നിവർ പങ്കെടുത്തു.

പേ​രൂ​ര്‍​ക്ക​ട: ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്രവേശനോത്സവം ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജ​മീ​ല ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. അ​ഭ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ബി​ന്ദു ശി​വ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. റി​ട്ട. എ​സ്പി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി​ന്ന​ണി ഗാ​യ​ക​ന്‍ പ​ന്ത​ളം ബാ​ല​ന്‍, സി​നി സീ​രി​യ​ല്‍ ആ​ര്‍​ട്ടി​സ്റ്റ് അ​ഞ്ജി​ത, സ്കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍. പു​ഷ്പ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തുത​ല പ്ര​വേ​ശ​നോ​ത്സ​വം പ​ച്ച ഗ​വ. എ​ൽ​പി​എ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പാ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. ഹെ​ഡ്മി​സ്ട്ര​സ് വി​ജ​യ​ശ്രീ സ്വാ​ഗ​തം പ​റ​ഞ്ഞു.

പാ​ലോ​ട്: ന​ള​ന്ദ ടി​ടി​ഐ യു​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജാ രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ധ്യ​ക്ഷ​നാ​യി. എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ. ​അ​ൻ​സ​ർ മു​ഖ്യാ​തി​ഥി​യാ​യി. പ്രധാനാധ്യാപിക പ്രീ​ത സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വി​തു​ര: വി​തു​ര പ​ഞ്ചാ​യ​ത്തുത​ല പ്ര​വേ​ശ​നോ​ത്സ​വം വി​തു​ര ഗ​വ. യു​പി​എ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‌റ് വി.എ​സ്. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ഞ്ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്രധാ നാധ്യാപിക പി.പി. ശോ​ഭ​നാദേ​വി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.ബി. ജി​ജി​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

തൊ​ളി​ക്കോ​ട്: പ​ഞ്ചാ​യ​ത്തുത​ല പ്ര​വേ​ശ​നോ​ത്സ​വം വി​.വി. ദാ​യി​നി ഗ​വ. യു​പി​എ​സി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. സു​ശീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ന​വാ​ഗ​ത​ർ​ക്ക് കൃ​ഷി​വ​കു​പ്പ് ന​ൽ​കി​യ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
നെ​യ്യാ​റ്റി​ന്‍​ക​ര: അ​തി​യ​ന്നൂ​ര്‍ ഗ​വ. യു​പി​എ സിലെ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പ്ര​സ​ന്ന​കു​മാ​ര്‍, കെ.​എ​സ് അ​ജി​ത എ​ന്നി​വ​ര്‍ പങ്കെടുത്തു.

ഊ​രൂ​ട്ടു​കാ​ല ഗ​വ. എം​ടിഎ​ച്ച്എ​സിലെ പ്ര​വേ​ശ​നോ​ത്സ​വം കൗ​ണ്‍​സി​ല​ര്‍ അ​ഡ്വ. സ​ജി​ന്‍​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. ഡോ. ​ജ​യ​കു​മാ​ര്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. ഹെ​ഡ്മി​സ്ട്ര​സ് ആ​ര്‍. മേ​രി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ, സീ​നി​യ​ര്‍ അ​സി​സ്റ്ന്‍റ് ഗി​രി​ജ​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​ല​യ​ല്‍ ഡി​വി​യു​പി​എസിലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്തംഗം കെ. ​ഗോ​പി​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രധാനാധ്യാപിക കു​മാ​രി രാ​ധി​ക അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി, സി​നി, വി​മ​ൽ, അ​നി​ൽ, ശ്രീ​ദേ​വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

​വെ​ള്ള​റ​ട: ഗ​വ​ണ്മെ​ന്‍റ് യുപിഎ​സ് പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ് മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​സ്എംസി ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ചീ​നി​വി​ള​യി​ല്‍ അ​ധ്യ​ക്ഷ​നായി.
പ്രധാനാധ്യാപകൻ സോ​മ​രാ​ജ് സ്വാ​ഗ​തവും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റെ​ജി​ന്‍ ന​ന്ദിയും പറഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍ അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചു.
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​രി​പ്ര​കോ​ണം ബി​എ​ഫ്എം എ​ൽപി ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ത​നു​ജ മാ​ഹി​ൻ, യു​വ ക​വി ഉ​ദ​യ​ൻ കൊ​ക്കോ​ട്, അ​ധ്യാ​പ​ക​രാ​യ ര​ഞ്ജി​നി, സി.​ആർ. ലീ​ന, ലി​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

നേ​മം: നേ​മം ഗ​വ​ൺ​മെ​ന്‍റ് യുപി സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം സി​വി​ല്‍ സ​ര്‍​വീ​സ് റാ​ങ്ക് ജേ​താ​വ് വി.​എം. ആ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ച​ന്തു കൃ​ഷ്ണ, പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ മ​ല്ലി​ക, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.​ആ​ര്‍.​ സു​നു, വാ​ര്‍​ഡ് അം​ഗം വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ന​വാ​ഗ​ത​രെ വ​ര​വേ​റ്റു. കു​ട്ടി​ക​ളു​ടെ ഫ്ളാ​ഷ് മോ​ബും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ കി​രീ​ട​ങ്ങ​ളും അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളെ അ​ണി​യി​ച്ചു.

പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തുത​ല പ്ര​വേ​ശ​നോ​ത്സ​വം താ​ന്നി​വി​ള കു​ഴി​വി​ള പി​വിഎ​ല്‍​പി സ്കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​മ​ല്ലി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

നേ​മം: വി​ക്ട​റി ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ളി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​വി. ശൈ​ല​ജ, പ്ര​ധാ​നാധ്യാ​പി​ക ആ​ശ എ​സ്. നാ​യ​ര്‍, പി ടിഎ പ്ര​സി​ഡ​ന്‍റ് പ്രേം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​രു​മം സ​ര്‍​ക്കാ​ര്‍ യുപിഎ​സ്, കോ​ലി​യ​ക്കോ​ട് ഡ​ബ്ല്യുഎ​ല്‍​പി സ്കൂ​ള്‍, പു​ന്ന​മൂ​ട് ഹ​യ​ര്‍ സെ​ക്ക​ൻഡറി എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു.