ക​ണ്ട​ല ഹൈ​സ്കൂ​ളിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു
Thursday, June 1, 2023 11:56 PM IST
കാ​ട്ടാ​ക്ക​ട: ക​ണ്ട​ല ഹൈ​സ്കൂ​ൾ ഹൈ​ടെ​ക് പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർമി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഒ​രു​വ​ശ​ത്തെ ചു​മ​ർ ഇ​ടി​ഞ്ഞു വീ​ണു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ചു​മ​ർ ഇ​ടി​ഞ്ഞു വീ​ണ​ത്.
പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ സ് കൂ​ളി​ലെ​ത്തി​യ പി​ടി​എ ഭാ​വ​ര​വാ​ഹി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ​തു കാ​ണാ​നി​ട​യാ​യ​ത്്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ അ​ധി​കൃത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടും അ​പാ​ക​ത​യും ഉ​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. സ് കൂ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഓ​ടി​ട്ട കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യ​ശേ​ഷം ബ​ഹു​നി​ല നി​ർ​മാ​ണ​ത്തി​ന്‍റെ ജോ​ലി​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് സ്കൂ​ൾ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. നീ​ള​ത്തി​ൽ നി​ർ​മിച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തു ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ഒ​രുനി​ല പൂ​ർ​ത്തി​യാ​യ ഭാ​ഗ​ത്തു കെ​ട്ടി​ട​ത്തി​ന്‍റെ ഭം​ഗി കൂ​ട്ടു​ന്ന​തി​നു​വേ​ണ്ടി ത​ള്ളിനി​ർ​മി​ച്ച ക​നം കു​റ​ഞ്ഞ ചു​മ​രാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന സം​സ്ഥാ​ന പ്ര​വേ​ശ​നോ​ത്സവം പരിപാടി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ സ്കൂ​ളി​ന്‍റെ ചുമർ ഇ​ടി​ഞ്ഞു വീ​ണ​ത്. മ​ല​യി​ൻ​കീ​ഴി​ൽ നി​ന്നും കേ​വ​ലം അഞ്ചു കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള​താ​ണ് ക​ണ്ട​ല ഹൈ​സ്കൂ​ൾ.

സ്കൂൾ കെട്ടിടത്തിന്‍റെ ചുമരി ടിഞ്ഞുവീണ സം​ഭ​വ​മ​റി​ഞ്ഞ് ബി.​ജെ.​പി, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.