നെടുമങ്ങാട്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി സിപിഎം പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുങ്കുംമൂട് വാർഡിലെ പറങ്കിമാംവിളയിലെ മാലിന്യം മൂടിയ പൊതുകുളവും പരിസരവും ശുചീകരിച്ചു.പമ്പ് സെറ്റ് ഉപയോഗിച്ച് വെളളം വറ്റിച്ചശേഷം മാലിന്യങ്ങൾ നീക്കി. എസ്.എസ്. ബിജു, ആർ. മധു, എസ്. രാജേന്ദ്രൻ,എസ്. ഷിനി, ആർ. സിന്ധുക്കുട്ടൻ, ജെ. ഷിബു, ബി. ഗോപാലകൃഷ്ണൻ, അമൽ രാജേന്ദ്രൻ, പുങ്കുംമുട് സിന്ധു, മഹേഷ്, അനിൽ തുടങ്ങിയവർ പങ്കെടുത്തു.