ജലസ്രോതസുകളിൽ ശുചിമുറി മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി
Sunday, June 4, 2023 11:53 PM IST
പാ​ലോ​ട്: രാ​ത്രി​യു​ടെ മ​റ​വി​ൽ ശു ചിമുറി മാ​ലി​ന്യം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ലസ്രോ​ത​സുക​ളി​ൽ ത​ള്ളാ​ൻ ശ്ര​മി​ച്ച വ​രെ പാ​ലോ​ട് പോ​ലീ​സ് പി​ടി​കൂ​ടി.
എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സീ​ലാ​ട്ടു പ​റ​മ്പി​ൽ അ​ഫ്സ​ൽ (38), കൊ​ല്ലം ഏരൂ​ർ പ​ത്ത​ടി വ​ഞ്ചി​പ്പ​ടി ഭാ​ര​തി​പു​രം കോ​ടി​യി​ൽ നൗ​ഫ​ൽ (33), കോ​ട്ട​യം ചെ​ങ്ങ​ളം ക​ടു​ക് മു​പ്പ​തി​ൽ അ​ക്ഷ​യ് (23) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൂ​ടാ​തെ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന ലോ​റി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ചു​വം, കു​റു​പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന പ​രാ​തി​യിന്മേ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​ലോ​ട് സിഐ ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ എ. നി​സാ​റു​ദ്ദീ​ൻ, എ. ​റ​ഹീം, എ ​എ​സ്ഐ ​ജോ​യി, സി​പി​ഒമാ​രാ​യ ദി​ലീ​പ് കു​മാ​ർ, സു​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് ചി​പ്പ​ൻ​ചി​റ പാ​ല​ത്തി​നു സ​മീ​പ​ത്ത് വ​ച്ചു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നിരവധി സ്റ്റേ​ഷ​നുകളിൽ ഈ ​വാ​ഹ​ന​ത്തി​നെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.