കാ​ടു​ക​യ​റി​ ദിശാ​ബോ​ർ​ഡ്; വൃത്തിയാക്കാൻ നടപടിയില്ല
Sunday, June 4, 2023 11:56 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: നൂ​റു​ക​ണ​ക്കി​നു വാ​ഹ​നയാ​ത്രി​ക​ർ​ക്ക് ദി​ശ തെ​റ്റാ​തെ സ​ഞ്ച​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ ദിശാ​ബോ​ർ​ഡ് കാ​ടു​ക​യ​റി​യ നി​ല​യി​ൽ.
എ​ൻ​എ​ച്ച് റോ​ഡി​ൽ ഉ​ള്ളൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ട​തു​വ​ശ​ത്താ​യാ ​ണ് ബോ​ർ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ലം പി​ന്നി​ട്ടശേ​ഷം ശു​ചീ​ക​ര​ണം കാ​ര്യ​മാ​യി ന​ട​ക്കാ​തെ വ​രു​ന്ന​തോ​ടു​കൂ​ടി​യാ​ണ് പാ​ഴ്ച്ചെ​ടി​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും ബോ​ർ​ഡി​നു മു​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റു​ന്ന​ത്. വ​ള്ളി​ച്ചെ​ടി​ക​ൾ കാ​ഴ്ചമ​റ​യ്ക്കു​ന്ന​തി​നാ​ൽ ബോ​ർ​ഡ് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​വേ​ണ്ടി സ​ഹാ​യ​ക​മാ​യ ബോ​ർ​ഡാ​ണ് കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. റോ​ഡി​ൽ പിഡ​ബ്ല്യുഡി അ​ധി​കൃ​ത​ർ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി​ യാ​ത്രാസൂ​ച​ക​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ പ​ല​തും ദ്ര​വി​ച്ചും കാ​ടു​മൂ​ടി​യുമുള്ള അ​വ​സ്ഥ​യിലാണ്. കാ​ടുമൂ​ടി​യ ബോ​ർ​ഡു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നോ പ​ക​രം​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തു വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും വ​ഴി​യാ​ത്രി​ക​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടുമെ ന്ന് പ്രദേശവാസികൾ പറയുന്നു.