മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
1301197
Thursday, June 8, 2023 11:55 PM IST
വെള്ളറട: മര്‍ദനമേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലയങ്കാവ് നന്ദനത്തില്‍ പരേതനായ പരമേശ്വരന് നായരുടെയും ശാന്തകുമാരിയുടെയും മകന് ശാന്തകുമാര്‍ (45) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് .അക്കാനി മണിയന് എന്ന് വിളിക്കുന്ന മണിയനാണ് ആക്രമണം അഴിച്ചുവിട്ടത്. ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ച് ശാന്തകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു അവശനായി വീട്ടിലെത്തിയ ശാന്തകുമാര്‍ സംഭവം ജേഷ്ഠന് നന്ദകുമാറിനെ അറിയിക്കുകയായിരുന്നു. നന്ദകുമാറും ശാന്തകുമാറും ചേര്‍ന്ന് അക്രമിയോട് വിവരം ആരായാന്‍ ചെന്നപ്പോള്‍ മണിയന് വീണ്ടും നന്ദകുമാറിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. റോഡുവക്കിലെ ഓടയില്‍ തലയിടിച്ച് വീണ ശാന്തകുമാറിനെ ഗുരുതര പരിക്കുകള്‍ ഓടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.