മാറനല്ലൂർ ക്രൈസ്റ്റ് സ്കൂളിൽ സ്റ്റുഡൻസ് ഡേ ആചരിച്ചു
1335275
Wednesday, September 13, 2023 1:21 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ മാറനല്ലൂർ സീനിയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ അധ്യാപകരുടെയും, ഓഫീസ് അധികാരികളുടെയും ചുമതല ഏറ്റെടുത്തു .
സ്റ്റുഡൻസ് ഡേയുടെ ഭാഗമായാണ് ഇന്നലെ വിദ്യാർഥികൾ ചുമതല ഏറ്റെടുത്തത്. പ്രിൻസിപ്പൽ ഫാ. ബിനോ പട്ടർക്കളം സിഎംഐ താക്കോൽ സ്റ്റുഡന്റ് പ്രിൻസിപ്പൽ സംഗീത കൃഷ്ണനു നൽകി അധികാരം കൈമാറി . ഓരോ വിഭാഗത്തിലും നല്ല സ്റ്റുഡന്റ് അധ്യാപകർക്കുള്ള സമ്മാനവും വിതരണം നടന്നു.