ഫ​ണ്ട് കൈ​മാ​റ്റം അ​ന്വേ​ഷി​ക്ക​ണ​ം: സഹകാരികൾ
Friday, September 22, 2023 1:15 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്കു​ള്ള ഫ​ണ്ട് കൈ​മാ​റ്റം അ​ന്വേ​ഷി​ക്ക​ണ​മെന്ന പ​രാ​തി​യു​മാ​യി സ​ഹ​കാ​രി​ക​ള്‍.

സം​ഘ​ത്തി​ലെ ഒ​രു ബോ​ര്‍​ഡ് അം​ഗ​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്കാണ് പെ​ന്‍​ഷ​ന്‍ തു​ക വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ഇ​ന്‍​സ​ന്‍റീവ് ഉ​ള്‍​പ്പെ​ടെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഫ​ണ്ടു​കൾ കൈ ​മാ​റ്റു​ന്ന​ത്.

90 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​ം അ​വ​കാ​ശ​പ്പെ​ടു​ന്ന സം​ഘ​ത്തി​ന്‍റെ ഭ​ര​ണം കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം പേ​രുടെ കൈയിലാ ണ്. ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ആ​ശ്രി​ത​ര്‍​ക്കും മാ​ത്ര​മേ അം​ഗ​ത്വം ന​ല്‍​കാ​റു​ള്ളൂ. ക​ഴി​ഞ്ഞ വർഷം ന​ല്‍​കി​യ ര​ണ്ടാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ള്‍ ന​ശി​പ്പി​ച്ചെന്നും ആരോപ ണമുണ്ട്. ഇ​തി​നെ​തി​രേ സി​പി​എം ​പ്ര​ക്ഷോ​ഭ​ത്തി​ലു​മാ​ണ്.


ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ ഇ​ള​വു നേ​ടു​ന്ന​തി​നാ​യി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ ബി​നാ​മി പേ​രു​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ വാ​യ്പ​യെ​ടു​ക്കു​ന്ന​തി​നെ​തി​രേ​യും നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ത​വ​ണ ചി​ട്ടി ക​ളി​ലും നി​ക്ഷേ​പ​ങ്ങ​ളി​ലും വാ​യ്പ​ക​ളി​ലും വ​ന്‍ ക്ര​മ​ക്കേ​ടു​ക​ള്‍ തു​ട​രു​ക​യാ​ണ്.