ശാ​ന്തി​ഗി​രി​യി​ല്‍ പൂ​ർ​ണ​കും​ഭ​മേ​ള
Friday, September 22, 2023 1:15 AM IST
പോ​ത്ത​ന്‍​കോ​ട്: വ്ര​ത​ശു​ദ്ധി​യു​ടെ​യും ഭ​ക്തി​യു​ടെ​യും നി​റ​വി​ൽ ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ല്‍ പൂ​ർ​ണ ​കും​ഭ​മേ​ള​ആ​ഘോ​ഷി​ച്ചു.​

ഇ​ന്ന​ലെ രാ​വി​ലെ അഞ്ചിന് പ​ര്‍​ണ​ശാ​ല​യി​ല്‍ സ​ന്ന്യാ​സ സം​ഘ​ത്തിന്‍റേ​യും നി​യു​ക്ത​രാ​യ​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പു​ഷ്പാ​ഞ്ജലി, ധ്വ​ജം ഉ​യ​ര്‍​ത്ത​ല്‍, പു​ഷ്പ​സ​മ​ര്‍​പ​ണം, ഗു​രു​പാ​ദ​വ​ന്ദ​നം, പ്ര​സാ​ദ വി​ത​ര​ണം, ഗു​രു​പൂ​ജ​ എന്നിവ നടന്നു.

പ്രാ​ർ​ഥനാ ച​ട​ങ്ങു​ക​ള്‍​ക്ക് ആ​ശ്ര​മം പ്ര​സി​ഡന്‍റ് സ്വാ​മി ചൈ​ത​ന്യ​ജ്ഞാ​ന ത​പ​സ്വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി എ​ന്നി​വ​ര്‍‍ നേ​തൃ​ത്വം ന​ല്‍​കി. വൈ​കുന്നേരം ആ​റു​മ​ണി​യോ​ടു​കൂ​ടി കും​ഭ​മേ​ള ഘോ​ഷ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി.

ആ​ശ്ര​മ സ​മു​ച്ച​യ​ത്തി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ യ​ജ്ഞ​ശാ​ല​യി​ല്‍ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ ചേ​ര്‍​ത്തു ത​യാറാ​ക്കി​യ തീ​ര്‍​ഥം മ​ൺ​കു​ട​ങ്ങ​ളി​ല്‍ നി​റ​ച്ച്, ശി​ര​സി​ലേ​റ്റി ഘോ​ഷ​യാ​ത്ര​യാ​യി ആ​ശ്ര​മ സ​മു​ച്ച​യം വ​ലംവ​ച്ചു. പ​ഞ്ച​വാ​ദ്യ​വും നാ​ദ​സ്വ​ര​വും മു​ത്തു​ക്കു​ട​ക​ളും കും​ഭ​മേ​ള​യു​ടെ അ​ഴ​കി​ന് മാ​റ്റു​കൂ​ട്ടി. സ​ങ്ക​ല്പ​പ്രാ​ർ​ഥന​ക​ളോ​ടെ കും​ഭ​ങ്ങ​ൾ ഗു​രു​സ​ന്നി​ധി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

ആ​ശ്ര​മം സ്ഥാ​പ​ക​ഗു​രു ന​വ​ജ്യോ​തി​ശ്രീ​ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ ആ​ത്മീ​യ അ​വ​സ്ഥാ പൂ​ർ​ത്തീ​ക​ര​ണം ന​ട​ന്ന 1973​ക​ന്നി നാലിനെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടു​ള്ള ച​ട​ങ്ങാ​ണ് പൂ​ർ​ണ​കും​ഭ​മേ​ള. 11 ദി​വ​സ​ത്തെ വ്ര​താ​നു​ഷ​ഠാ​ന​ങ്ങ​ളോ​ടെ​യാ​ണ് കും​ഭം എ​ടു​ക്കു​ന്ന​ത്. രാ​ത്രി10​ന് വി​ശ്വ​സം​സ്കൃ​തി ക​ലാ​രം​ഗ​ത്തി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കും​ഭ​മേ​ള​യോ​ട് കൂ​ടി 97-ാമത് ന​വ​പൂ​ജി​തം ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സ​മാ​പ​ന​മാ​യി.