പാ​ര്‍​വ​തി പു​ത്ത​നാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, September 23, 2023 11:56 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: വ​യോ​ധി​ക​നെ വീ​ടി​നു സ​മീ​പ​ത്തു​ള​ള ക​നാ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ള​ള​ക്ക​ട​വ് വ​യ്യാ​മൂ​ല ആ​റ്റു​വ​ര​മ്പി​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന​നെ (72) യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടു​കൂ​ടി​യാ​ണ് ചാ​ക്ക കാ​രാ​ളി ഭാ​ഗ​ത്ത് പാ​ര്‍​വ​തി പു​ത്ത​നാ​റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. മ​ര​ണ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. വെ​ള​ളി​യാ​ഴ്ച മോ​ഹ​ന​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.