വ​യോ​ധി​ക​ൻ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; മൃ​ത​ദേ​ഹ​ത്തി​നു ആ​റു ദി​വ​സ​ത്തെ പ​ഴ​ക്കം
Tuesday, September 26, 2023 7:20 AM IST
കാ​ട്ടാ​ക്ക​ട : വ​യോ​ധി​ക​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ട​ല അ​ത്തം വീ​ട്ടി​ൽ ഹ​രി​ക്യ​ഷ്ണ(61)​നെ​യാ​ണ് ഇ​ന്ന​ലെ വി​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ മി​ലി​ട്ട​റി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ജോ​ലി ചെ​യ്ത് വ​രു​ന്ന മ​ക​ൾ അ​ഞ്ജ​ന​യു​ടെ​കൂ​ടെ​യാ​ണ് ഭാ​ര്യ ഷീ​ല​കു​മാ​രി.

വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. മ്യ​ത​ദേ​ഹ​ത്തി​ന് ആ​റ് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ്യ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.