പാറശാല: ഷാരോണ്‍ വധക്കേസ് പ്രതിക്ക് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
ജാമ്യം അനുവദിച്ചതു റദ്ദു ചെയ്യാനുള്ള നിയമനടപടികള്‍ സ ർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാറശാല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാറശാല ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്.
മുന്‍ എംഎല്‍എ ടി ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോണ്‍, ഡോ. ആര്. വത്സലന്‍, കൊല്ലിയോട് സത്യനേശന്, കൊറ്റാമം വിനോദ്, മോഹന്‍ദാസ്, ഡി.കെ. വിശ്വംഭരന്, കാരക്കോണം ഗോപന്, തത്തലം രാജു, ഭവതിയാന്വിള സുരേന്ദ്രന്, പാലിയോട് ബിനു, ബെല്വിന് ജോയ,് പാലിയോട് അനീഷ്, പ്രതീഷ്, സതീഷ് കുമാര്‍, താര, ഷീബ റാണി, മല്ലിക, അഗ്നി ഷീബ, ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.