ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​പ്ര​തി അ​റ​സ്റ്റി​ൽ
Thursday, September 28, 2023 12:27 AM IST
തിരുവനന്ത പുരം: ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​ട​ഗ്രാ​മം കാ​ന​റ​ബാ​ങ്ക് ബ്രാ​ഞ്ചി​ൽ ഒ​രു വ​സ്തു​വി​നെ, മ​റ്റൊ​രു വ​സ്തു​വാ​ക്കി കാ​ണി​ച്ച് രേ​ഖ​ക​ള്‍ സ​മ​ർ​പ്പി​ച്ച് 24,50,000 രൂപ വായ്പ നേ​ടി​യ​ശേ​ഷം, തി​രി​ച്ച​ട​ക്കാ​തെ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച​ കേസിൽ യുവാവ് അറസ്റ്റിൽ.

തി​രു​വ​ല്ലം പു​ഞ്ച​ക്ക​രി വി​ശ്വ​നാ​ഥപു​രം മാ​വു​വി​ള ലീ​ലാ​ഭ​വ​നി​ൽ അ​നി​ൽ​കു​മാ​റിനെ യാണ് ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.