റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യെ ആ​ക്ര​മി​ച്ച പ്രതികൾ പി​ടി​യി​ൽ
Friday, September 29, 2023 12:42 AM IST
കോ​വ​ളം: കോ​വ​ളം പാം ​ബീ​ച്ച് റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ട​മ​യാ​യ വ​നി​ത​യെ ആ​ക്ര​മി​ച്ച ആ​റുപേ​രെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ 26ന് ​രാ​ത്രി 10 ് മ​ദ്യ​പി​ച്ചെ​ത്തി​യ ആ​റം​ഗ സം​ഘം ഹോ​ട്ട​ൽ ഉ​ട​മ​യാ​യ വ​നി​ത​യെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ലി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഴി​ഞ്ഞം വി​ല്ലേ​ജി​ൽ തോ​ട്ടി​ൻ ക​ര​യി​ൽ തൗ​ഫീ​ഖ് മ​ൻ​സി​ലി​ൽ മാ​ലി​ക് (36) , വി​ഴി​ഞ്ഞം ക​ണ്ണ​ങ്കോ​ട് താ​ജ് ഹോ​ട്ട​ലി​നു സ​മീ​പം മ​നോ​ജ് (29) , വെ​ങ്ങാ​നൂ​ർ തൃ​പ്പ​ല്ലി​യൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ ( 24 ) , വി​ഴി​ഞ്ഞം മു​ക്കോ​ല ത​ല​ക്കോ​ട് മു​രു​ക ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ഴ​വി​ളാ​ക​ത്ത് വ​ട​ക്ക​രി​ക്ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ വേ​ണു എ​ന്ന ജ​പ്പാ​നു​ണ്ണി ( 49 ), വി​ഴി​ഞ്ഞ അ​വാ​ഡു​തു​റ ദേ​ശ​ത്തെ മാ​യ​ക്കു​ന്ന് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി​ജി (41) , വെ​ങ്ങാ​നൂ​ർ മു​ട്ട​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പം പു​ളി​മൂ​ട്ടി​ൽ ലാ​ലു ഭ​വ​നി​ൽ ബി​പി​ൻ​കു​മാ​ർ (ഏ​ലി​യാ​സ് ലാ​ലു 34 ) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​വ​ളം സി​ഐ ബി​ജോ​യ് , എ​സ് ഐ ​മാ​രാ​യ അ​നീ​ഷ്, അ​നി​ൽ, എ​എ​സ്ഐ മു​നീ​ർ , സി​പി​ഒ​മാ​രാ​യ ഷൈ​ജു, സു​ധീ​ർ , സെ​ൽ​വ​ൻ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.