യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിക്ക് 13 വർഷം കഠിന തടവ്
1339308
Saturday, September 30, 2023 12:21 AM IST
തിരുവനന്തപുരം: രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവ്.
വാമനപുരം ആനാകുടി വയലിൻ വിട്ടിൽ ലക്ഷ്മണൻ നാടാർ മകൻ ലിബിൻ എന്ന കണ്ണനെ(30)യാണ് കോടതി ശിക്ഷിച്ചത്. 2015ലാണ് കേസിതപദമായ സംഭവം.
പ്രതി ഓടി രക്ഷപ്പെടുന്നതിനിടയിൽ മൊബെയിൽ ഫോണ് താഴെ വീഴുകയും ഇതിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. വെഞ്ഞാറമൂട് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.