കാണാതായ വയോധികൻ മരിച്ചു: മൃതദേഹം തിരിച്ചറിഞ്ഞത് മൂന്നുമാസങ്ങൾക്ക് ശേഷം
Sunday, October 1, 2023 4:57 AM IST
വി​ഴി​ഞ്ഞം: കാ​ണാനി​ല്ലെ​ന്ന പ​രാ​തി​ൽ പോ​ലീ​സ് അ​ന്വേ​ഷിച്ച വയോധികൻ മ​രി​ച്ചു. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം​ ബന്ധുക്കൾ തി​രി​ച്ച​റി​ഞ്ഞ തു മൂന്നുമാസങ്ങൾക്കുശേഷം.

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി പ​നി​യ​ടി​മ (85) യു​ടെ മൃ​ത​ദേ ഹ​മാ​ണ് ഇ​ന്ന​ലെ തി​രി​ച്ച​റി​ഞ്ഞ​ത്. പ​ല​പ്പോ​ഴും വീ​ട്ടി​ൽനി​ന്ന് മാ​റി നി​ൽ​ക്കു​ന്ന പ​നി​യ​ടി​മ​യെ ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​തെ വ​ന്ന​തോ​ടെ ഇ​ക്ക​ഴി​ഞ്ഞ 19ന് ​ബ​ന്ധു​ക്ക​ൾ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ജൂ​ൺ 22ന് ​റോ​ഡ​രികി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട വയോധികനെ മ്യൂ​സി​യം പോ​ലീ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒന്പതാം വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു.

ചി​കി​ത്സ​യി​ലി​രി​ക്കെ 30ന് ​മ​ര​ണ​മ​ട​ഞ്ഞ പ​നി​യ​ടി​മ​യെ അ​ജ്ഞാ​ത ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച മു​ൻ​പ് വി​ഴി​ഞ്ഞം പോ​ലീ​സ് ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ക​ത്ത് എ​ല്ലാ ആ​ശു​പ​ത്രി​ക​ൾ​ക്കും ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​നി​യ​ടി​മ​യു​ടെ മ​ക്ക​ളാ​യ സെ​വ​ന്തി​യ​മ്മാ​ൾ, ആന്‍റണി എ​ന്നി​വ​ർ മോ​ർ​ച്ച​റി​യി​ലെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​യുകയായിരു ന്നു. ഇ​ട​തു കൈ​യിൽ പ​ച്ചകു​ത്തി​യ മാ​താ​വി​ന്‍റെ രൂ​പ​വും പ​നി​യ​ടിമ ​എ​ന്ന എ​ഴു​ത്തു​മാ​ണ് തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.