മ​ണ്ണി​ടി​ഞ്ഞുവീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, November 29, 2023 6:07 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ വേ​ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ​ലെ​ടു​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണു അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രാ​ജ്കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ലി​യ വേ​ളി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക്കാ​യി മ​ണ​ലെ​ടു​ക്കു​ന്ന​തി​നി​ടെ കു​ഴി​യി​ൽ വീ​ണ മ​ണ​ൽ മാ​റ്റു​ന്ന​തി​നി​ടെ രാ​ജ്കു​മാ​റി​ന്‍റെ മു​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ നാ​ട്ടു​കാ​രെ​യും ക​ഴ​ക്കൂ​ട്ടം അ​ഗ്നി ര​ക്ഷാ​സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. അ​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷം രാ​ജ്കു​മാ​റി​നെ പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.