ത​രം​ഗമായി കു​ടും​ബ​ശ്രീ​യു​ടെ "തി​രി​കെ സ്‌​കൂ​ളി​ൽ' കാന്പയിൻ
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: സ്ത്രീ​ശാ​ക്തീ​ക​ര​ണ രം​ഗ​ത്ത് പു​തി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച കു​ടും​ബ​ശ്രീ​യു​ടെ "തി​രി​കെ സ്‌​കൂ​ളി​ൽ' കാന്പ യിനി​ൽ ഇ​തു​വ​രെ പ​ങ്കെ​ടു​ത്ത​ത് മു​പ്പ​ത് ല​ക്ഷ​ത്തി​ലേ​റെ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ. ആ​കെ 30,21,317 പേ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള 3,14,557 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ 297559 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളും ഇ​തി​ന​കം കാന്പയിനിൽ പ​ങ്കാ​ളി​ക​ളാ​യി. ന​വം​ബ​ർ 26 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ത്ത​ത്. 33,396 വ​നി​ത​ക​ൾ വി​വി​ധ തീ​യ​തി​ക​ളി​ലാ​യി ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​നെ​ത്തി. പാ​ല​ക്കാ​ട് (328350), മ​ല​പ്പു​റം (317 899) ജി​ല്ല​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. 27 സിഡിഎ​സു​ക​ൾ മാ​ത്ര​മു​ള്ള വ​യ​നാ​ട് ജി​ല്ല​യി​ൽ 99.25 ശ​ത​മാ​നം അ​യ​ൽ​ക്കൂ​ട്ട പ​ങ്കാ​ളി​ത്ത​മു​ണ്ട്. ഇ​വി​ടെ ആ​കെ​യു​ള്ള 1,24,647 അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ളി​ൽ 104,277 പേ​രും കാന്പയിനി​ൽ പ​ങ്കെ​ടു​ത്തു.

42 സി​ഡിഎ​സു​ക​ൾ മാ​ത്ര​മു​ള്ള കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് ഉണ്ടാ യിരിക്കുന്ന​ത്. ആ​കെ​യു​ള്ള 1,80,789 അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ളി​ൽ 129476 പേ​രും കാന്പയിനി​ൽ പ​ങ്കെ​ടു​ത്തു.

ഡി​സം​ബ​ർ പ​ത്തി​ന​കം ബാ​ക്കി 16 ല​ക്ഷം അം​ഗ​ങ്ങ​ളെ കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചുകൊ​ണ്ട് അ​യ​ൽ​ക്കൂ​ട്ട ശൃം​ഖ​ല​യി​ലെ 46 ല​ക്ഷം വ​നി​ത​ക​ൾ​ക്കും പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക​യാണു ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യു​ള്ള നാ​ല് അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ഓ​രോ സി​ഡി​എ​സി​ൽ നി​ന്നും ഇ​നി​യും പ​ങ്കെ​ടു​ക്കാ​നു​ള്ള മു​ഴു​വ​ൻ പേ​രെ​യും കാന്പ യിന്‍റെ ഭാ​ഗ​മാ​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന ജി​ല്ലാ സി​ഡി​എ​സ്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. കു​ടും​ബ​ശ്രീ സം​ഘ​ട​നാ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടുകൊ​ണ്ട് സം​സ്ഥാ​ന​ത്തെ 46 ല​ക്ഷം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പെ​യ്‌​നാ​ണ് "തി​രി​കെ സ്‌​കൂ​ളി​ൽ'. തെര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ൽ അ​വ​ധി​ദി​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.